photo
എസ്.എൻ.ഡി.പി യോഗം വനിതാസംഘം കരുനാഗപ്പള്ളി യൂണിയൻ എക്സിക്യുട്ടീവ് കമ്മിറ്റി യോഗംയൂണിയൻ സെക്രട്ടറി എ.സോമരാജൻ ഉദ്ഘാടനം ചെയ്യുന്നു. യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ സമീപം

കരുനാഗപ്പള്ളി: ശ്രീനാരായണ ഗുരുദേവ ദർശനങ്ങൾ സമൂഹത്തിന്റെ താഴത്തട്ടിൽ വരെ പ്രചരിപ്പിക്കാൻ വനിതാസംഘം പ്രവർത്തകർക്ക് കഴിയണമെന്ന് എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി എ.സോമരാജൻ പറഞ്ഞു. വൃശ്ചികോത്സവത്തിന്റെ ഭാഗമായി കരുനാഗപ്പള്ളി യൂണിയൻ ഓച്ചിറ ശ്രീനാരായണ മഠത്തിൽ സംഘടിപ്പിക്കുന്ന ശ്രീനാരായണ ധർമ്മ പ്രബോധനത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് വനിതാസംഘം കരുനാഗപ്പള്ളി യൂണിയൻ എക്സിക്യുട്ടീവ് കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കരുനാഗപ്പള്ളി യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ മുഖ്യ പ്രഭാഷണം നടത്തി. വനിതാസംഘം പ്രസിഡന്റ് അംബികാദേവി അദ്ധ്യക്ഷനായി. യോഗം ബോർഡ് മെമ്പർ കെ.പി.രാജൻ, യൂണിയൻ വൈസ് പ്രസിഡന്റ് എസ്.ശോഭനൻ, യൂണിയൻ കൗൺസിലർ ക്ലാപ്പന ഷിബു എന്നിവർ പങ്കെടുത്തു. വനിതാസംഘം യൂണിയൻ സെക്രട്ടറി മധുകുമാരി സ്വാഗതവും വൈസ് പ്രസിഡന്റ് സ്മിത നന്ദിയും പറഞ്ഞു.