കൊല്ലം: എ.പി.പി.എം ഹയർ സെക്കന്ററി സ്കൂൾ മാനേജർ, ഹെഡ് മാസ്റ്റർ, കേരള പ്രൈവറ്റ് സ്കൂൾ ഹെഡ് മാസ്റ്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്, മഞ്ഞക്കാല ഇന്ദിരാഗാന്ധി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മുൻ മാനേജർ, ആൾ ഇന്ത്യ എ്യുക്കേഷണൽ ഫെഡറേഷൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന പി.രാമചന്ദ്രൻ നായരുടെ (മാമി സാർ) 34-ാമത് അനുസ്മരണ സമ്മേളനവും ചരമവാർഷിക ദിനാചരണവും എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജരും പി. രാമചന്ദ്രൻ നായർ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനുമായ ആർ. പത്മഗിരീഷിന്റെ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഡോ. മീര ആർ. നായർ സ്വാഗതം പറഞ്ഞു. സി.പി.ഐ ദേശീയ സെക്രട്ടറി അഡ്വ. കെ. പ്രകാശ്ബാബു മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി കറ്റാനം ഷാജി എൻഡോവ്മെന്റ് വിതരണം നടത്തി. ആഗ്രോ ഫ്രൂട്ട്സ് പ്രോസസിംഗ് കമ്പനി ചെയർമാൻ ബെന്നി കക്കാട് ചികിത്സ സഹായ വിതരണം നടത്തി. സി.പി.എം ഏരിയ സെക്രട്ടറി മുഹമ്മദ് അസ്ലം അവാർഡുകൾ വിതരണം ചെയ്തു. കെ.പി.എസ്.എം.എ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.കെ. മണി അഡ്വ. രവീന്ദ്രൻപിള്ള മെമ്മോറിയൽ അവാർഡ് വിതരണം നടത്തി. ജില്ലാ പ്രസിഡന്റ് കല്ലട ഗിരീഷ്, ബി.ജെ.പി സംസ്ഥാനകമ്മറ്റി അംഗം വിളക്കുടി ചന്ദ്രൻ, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് നാസർ ലബ്ബ, പി.ആർ.എൻ.എം പബ്ളിക് സ്കൂൾ പ്രിൻസിപ്പൽ ജറാറുദ്ദീൻ, പി.ടി.എ പ്രസിഡന്റ് ജെ. ഇല്യാസ്, മാനേജിഗ് കമ്മിറ്റി അംഗം ആർ. പാർവതി, ടി. പ്രമോദ്, ഹെഡ്മിസ്ട്രസ് ബി. ശ്രീകല, പ്രഷ്യസ് ഡ്രോപ്സ് കൺവീനർ സന്തോഷ് കോയിക്കൽ, വിളക്കുടി എസ്.ബി.ഐI മാനേജർ മാലിനി രഘുനാഥ്, ബിജീവ്, ഷാജിദ, ഗായത്രി, അനന്തു പിള്ള, ഗ്രാമ പഞ്ചായത്തംഗം ആർ. അജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.
ട്രസ്റ്റിന്റെ നേതൃത്വത്തിൽ സൗജന്യ ഡയാലിസിസ്, സൗജന്യ ഇൻഷ്വറൻസ്, ചികിത്സ ധനസഹായം, ഭവന നിർമ്മാണം തുടങ്ങിയ പദ്ധതികളുടെ രണ്ടാം ഘട്ട ഉദ്ഘാനവും എൻ.കെ. പ്രമചന്ദ്രൻ എം.പി നിർവഹിച്ചു. പേവിഷബാധയേറ്റു മരിച്ച നിയാ ഫൈസലിന്റെ കുടുബത്തിന്റെ ചുമതല ട്രസ്റ്റ് ഏറ്റെടുത്തു. നിയയുടെ സഹോദരന്റെ പഠന ചെലവ്, കുടുംബത്തിന് 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷ്വറൻസ്, വീടിനുള്ള ധനസഹായം എന്നിവയാണ് ട്രസ്റ്റ് ഏറ്റെടുത്തത്. മികച്ച വിജയം നേടിയവരെയും കേഡറ്റുകളെയും ആദരിച്ചു.