ഓടനാവട്ടം: കോഴിക്കോട് എൻ.ജെ.പി.എം എൽ.പി സ്കൂളിൽ ഭരണഭാഷാ വാരാഘോഷത്തിനും മലയാള ദിനാചരണത്തിനും തുടക്കമായി. പി.ടി.എ പ്രസിഡന്റ് സജി പുരുഷോത്തമൻ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. മാതൃസമിതി വൈസ് പ്രസിഡന്റ് ശ്രീജ ബോസ് അദ്ധ്യക്ഷയായ ചടങ്ങിൽ കുട്ടികൾ ഭരണഭാഷാ പ്രതിജ്ഞ ചൊല്ലി. കൂടാതെ, പ്രസംഗം, ക്വിസ് മത്സരം, നൃത്താവിഷ്കാരം തുടങ്ങി വിവിധ പരിപാടികൾ വിദ്യാർത്ഥികൾ അവതരിപ്പിച്ചു. എക്സിക്യുട്ടീവ് അംഗങ്ങളായ സി.സിന്ധു, ലിൻസി ഷീലാ സജി, ജയ തുടങ്ങിയവർ സംസാരിച്ചു. പ്രധാന അദ്ധ്യാപിക സിനി ജോൺ സ്വാഗതവും സീനിയർ അസിസ്റ്റന്റ് പി.എസ്. സുപ്രഭ നന്ദിയും പറഞ്ഞു.