
കൊല്ലം: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ 'ജനകീയാസൂത്രണത്തിന്റെ മൂന്ന് പതിറ്റാണ്ട്; തുല്യനീതിയിലേക്കുള്ള സഞ്ചാരവഴികൾ" എന്ന വിഷയത്തിൽ ശില്പശാല സംഘടിപ്പിച്ചു. സംസ്ഥാന കശുഅണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ ഉദ്ഘാടനം ചെയ്തു. സ്ത്രീ ശാക്തീകരണത്തിന് കേരളം ലോകത്തിന് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.
കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ആർ.വിമൽ ചന്ദ്രൻ അദ്ധ്യക്ഷനായി. കോർപ്പറേഷൻ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ യു.പവിത്ര, അസി. ജില്ലാ മിഷൻ കോ ഓർഡിനേറ്റർ രതീഷ്, സി.ഡി.എസ് ചെയർപേഴ്സൺമാരായ സിന്ധു വിജയൻ, സുജാത, ജില്ലാ പ്രോഗ്രാം മാനേജർ ബീന എന്നിവർ സംസാരിച്ചു.