
കുണ്ടറ: തോട്ടി ഉയോഗിച്ച് വാഴയില വെട്ടുന്നതിനിടെ സർവീസ് വയർ മുറിഞ്ഞ് ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു. സിറാമിക്‌സിന് സമീപം വിമി ഭവനിൽ വിജയനാണ് (57) മരിച്ചത്. ഇന്നലെ വൈകിട്ട് 4.30ഓടെയായിരുന്നു അപകടം. പറമ്പിൽ ചലനമറ്റനിലയിൽ കണ്ടെത്തിയ വിജയനെ കുണ്ടറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അയൽവീട്ടിലേക്കുള്ള സർവീസ് വയറാണ് അബദ്ധത്തിൽ മുറിഞ്ഞത്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. ഭാര്യ: മേരിക്കുട്ടി. മകൾ: വിമി.