fgghn
ബ്രഹ്മകുമാരീസ് പുനലൂർ സെന്ററിനായി വെട്ടിപ്പുഴ സൗത്തിൽ നിർമ്മിച്ച സാധന ഭവനത്തിന്റെ ഉദ്ഘാടനം പി.എസ്.സുപാൽ എം.എൽ.എ നിർവഹിക്കുന്നു.

പുനലൂർ: പ്രജാപിതാ ബ്രഹ്മാകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ സഹജ രാജയോഗ പരിശീലനത്തിനു വേണ്ടിയുള്ള 'സാധനാ ഭവൻ' സമർപ്പണോദ്ഘാടനം പുനലൂർ വെട്ടിപ്പുഴ സൗത്തിൽ വെച്ച് നടന്നു. പി.എസ്. സുപാൽ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. കഴിഞ്ഞ 21 വർഷങ്ങളായി വിജയമ്മ പ്രഭാകരൻ ദമ്പതിമാരുടെ നേതൃത്വത്തിൽ സ്തുത്യർഹമായ രീതിയിൽ സഹജ രാജയോഗ പരിശീലനം നടത്തി വരുന്ന ബ്രഹ്മാകുമാരീസ് പാഠശാലക്ക് വേണ്ടി പുതിയതായി നിർമ്മിച്ച ബിൽഡിംഗാണ് 'സാധനാ ഭവൻ'. പുനലൂർ നഗരസഭാ ചെയർപേഴ്സൺ കെ. പുഷ്പലത അദ്ധ്യക്ഷയായി. ചെന്നൈ സോണൽ ഡയറക്ടർ രാജയോഗിനി ബ്രഹ്മാകുമാരി ബീന ബഹൻജി മുഖ്യ പ്രഭാഷണം നടത്തി. കൊല്ലം ശാന്തിഗിരി ആശ്രമത്തിലെ സ്വാമി ജ്യോതി ചന്ദ്രൻ ജ്ഞാന തപസ്വി അനുഗ്രഹ പ്രഭാഷണം നടത്തി.

ഐ.എം.എ മുൻ പ്രസിഡന്റ് ഡോ.ആർ.വി.അശോകൻ, പുനലൂർ നഗരസഭാ പാർലമെന്ററി പാർട്ടി ലീഡർ ജി. ജയപ്രകാശ്, വാർഡ് കൗൺസിലർ പ്രിയ പിള്ള, പുനലൂർ എസ്.എൻ കോളേജ് റിട്ട.പ്രൊഫ.പി.കൃഷ്ണൻകുട്ടി, കവയിത്രി ബൃന്ദ, രാജയോഗിനി ബ്രഹ്മാകുമാരി പങ്കജം ബെഹൻജി, ബ്രഹ്മാകുമാരി മീന ബഹൻജി, ബ്രഹ്മാകുമാരി രഞ്ജിനി ബെഹൻജി, ബ്രഹ്മകുമാരി ഉഷ, ദിശ എന്നിവർ സംസാരിച്ചു.

ദിവസവും സൗജന്യ രാജയോഗ പരിശീലനം ഉണ്ടായിരിക്കുന്നതാണെന്ന് ഭാരവാഹികളായ രാജയോഗിനി ബ്രഹ്മാകുമാരി പങ്കജം ബെഹൻജിയും ബ്രഹ്മാകുമാരി രഞ്ജിനി ബെഹൻജിയും അറിയിച്ചു.