കൊല്ലം : കരിങ്ങന്നൂർ ഗവ.യു.പി സ്കൂളിൽ ഭക്ഷ്യ സുരക്ഷാവകുപ്പിന്റെ ഈറ്റ് റൈറ്റ് സ്കൂൾ ക്യാമ്പയിൻ ആരംഭിച്ചു.
ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഈറ്റ് റൈറ്റ് ക്യാമ്പയിൻ ചടയമംഗലം ഫുഡ് സേഫ്റ്റി ഓഫീസർ എൽ.അൻസി ഉദ്ഘാടനം ചെയ്തു. സഞ്ചരിക്കുന്ന ഭക്ഷ്യ സുരക്ഷ ലബോറട്ടറി ഉൾപ്പെടെയാണ് കുട്ടികൾക്ക് ക്ലാസുകൾ എടുക്കാൻ സ്കൂളിൽ എത്തിയത്. ക്ലാസുകൾ ടെക്നിക്കൽ അസിസ്റ്റന്റ് ദിവ്യ നയിച്ചു. പി.ടി.എ പ്രസിഡന്റ് നെസിൻ ശ്രീകുമാർ അദ്ധ്യക്ഷനായി. സ്കൂൾ പ്രധാനാദ്ധ്യാപിക എസ്.ശ്രീലേഖ സ്വാഗതം പറഞ്ഞു.
പി.ടി.എ അംഗങ്ങളായ സാന്ദ്ര, വീണ, അദ്ധ്യാപകരായ അതുല്യ, മായ, നിഷാദ്, നിഷ, അജിത എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. സ്റ്റാഫ് സെക്രട്ടറി സന്ധ്യ മോഹൻ നന്ദി പറഞ്ഞു.