
കൊല്ലം: കേരള സർക്കാരിന്റെയും കേരള നോളജ് ഇക്കണോമി മിഷന്റെയും നേതൃത്വത്തിൽ നടത്തുന്ന വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി കേരളത്തിലെ പോളിടെക്‌നിക് വിദ്യാർത്ഥികൾക്ക് കേരളത്തിനകത്തും പുറത്തുമായി ഏകദേശം 50000 ഓളം തൊഴിലവസരങ്ങൾ ലഭ്യമാണ്. ഈ തൊഴിലവസരങ്ങൾ ഉപയോഗപ്പെടുത്തുന്നതിനും, തൊഴിൽ മേളയിൽ പങ്കെടുക്കുന്നതിനുമായുള്ള രജിസ്ട്രേഷൻ 7ന് അവസാനിക്കും. വിവിധ ഡിപ്ലോമ കോഴ്‌സുകൾ പാസായ വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കുമുള്ള രജിസ്ട്രേഷൻ സൗകര്യം കരുനാഗപ്പള്ളി മോഡൽ പോളി ടെക്‌നിക്ക് കോളേജിൽ ഒരിക്കിയിട്ടുണ്ട്. അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പ്രിൻസിപ്പൽ ആർ.ആഷ അറിയിച്ചു. ഫോൺ: 9633449667.