
കൊല്ലം: ഭരണഭാഷാ വാരാചരണത്തിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസും ജില്ലാ ഭരണകൂടവും കൊല്ലം ബാർ അസോസിയേഷനും സംയുക്തമായി ഇന്ന് മലയാളം ഭരണഭാഷയായി പ്രയോഗിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രഭാഷണ പരിപാടി നടത്തും. ഭരണനിർവഹണം മാതൃഭാഷയിൽ നിലനിറുത്തുന്നതിനായി കളക്ടറേറ്റ്, കോടതി ജീവനക്കാർക്കായാണ് പരിപാടി. ഉച്ചയ്ക്ക് 2.30ന് ബാർ അസോസിയേഷൻ ഹാളിൽ ജില്ലാ കളക്ടർ എൻ.ദേവിദാസ് ഉദ്ഘാടനം ചെയ്യും. ബാർ അസോ. പ്രസിഡന്റ് പി.ബി.ശിവൻ അദ്ധ്യക്ഷനാവും. സെക്രട്ടറി കെ.ബി.മഹേന്ദ്ര മുഖ്യാതിഥിയാകും. യൂണിവേഴ്സിറ്റി കോളേജ് റിട്ട. പ്രഫസർ ഡൊമിനിക്.ജെ കാട്ടൂർ മുഖ്യപ്രഭാഷണം നടത്തും. ഐ.പി.ആർ.ഡി മേഖല ഡെപ്യൂട്ടി ഡയറക്ടർ കെ.എസ്.ശൈലേന്ദ്രൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൽ.ഹേമന്ത്കുമാർ തുടങ്ങിയവർ സംസാരിക്കും.