
കൊല്ലം: കേരള സൊസൈറ്റി ഒഫ് ഒഫ്താൽമിക് സർജൻസ് 52ാം സംസ്ഥാന സമ്മേളനം 28 മുതൽ 30 വരെ കൊല്ലത്ത് നടക്കും. കൊല്ലം ഒഫ്താൽമിക് അസോസിയേഷനും ട്രിവാൻഡ്രം ഒഫ്താൽമിക് ക്ലബ്ബും പത്തനംതിട്ട ഒഫ്താൽമിക് സൊസൈറ്റിയും ചേർന്നാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. കൊല്ലം ലീല അഷ്ടമുടി റാവിസ് ഹോട്ടലിൽ നടക്കുന്ന സമ്മേളനത്തിൽ 1250 ഓളം ഡോക്ടർമാർ പങ്കെടുക്കുമെന്ന് കെ.എസ്.ഒ.എസ് നിയുക്ത സംസ്ഥാന പ്രസിഡന്റ് ഡോ. രാജീവ് സുകുമാരൻ പറഞ്ഞു.
28ന് വൈകിട്ട് 5ന് സമ്മേളനം മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ ഉദ്ഘാടനം ചെയ്യും. കെ.എസ്.ഒ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ.ജി.മഹേഷ് അദ്ധ്യക്ഷനാകും. എഴുത്തുകാരി എ ഖൈറുന്നിസ മുഖ്യതിഥിയാകും.