
കൊല്ലം: ആർ.ശങ്കർ അനുസ്മരണ ദിനത്തോടനുബന്ധിച്ച് കൊല്ലം എസ്.എൻ വനിതാ കോളേജിലെ പൂർവ വിദ്യാർത്ഥി സംഘടനയുടെ ആഭിമുഖ്യത്തിൽ ഇന്റർ ഡിപ്പാർട്ട്മെന്റ് മലയാളം പ്രസംഗ മത്സരം സംഘടിപ്പിച്ചു. വിദ്യാഭ്യാസ വിപ്ലവം സൃഷ്ടിച്ച രാജശില്പി എന്നതായിരുന്നു പ്രസംഗ വിഷയം. ഡോ. ആർ. ബിന്ദു, പ്രൊഫ. ജി.എൽ. ലില്ലി, ഡോ. എ. സുഷമാദേവി എന്നിവർ വിധികർത്താക്കളായിരുന്നു. ഈമാസം 7ന് കോളേജിൽ നടക്കുന്ന ആർ.ശങ്കർ ചരമവാർഷിക ദിനാചരണത്തിൽ മത്സര വിജയികൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും. മത്സരത്തിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കും.