c
വിവിധ പാർട്ടികളിൽ നിന്ന് സി.പി.ഐയിൽ ചേർന്നവരെ സി.പി.ഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗം മുല്ലക്കര രത്നാകരൻ പതാക നൽകി സ്വീകരിക്കുന്നു

ചവറ : ചവറയിൽ കോൺഗ്രസ് ജില്ലാ നേതാവ് അടക്കം വിവിധ പാർട്ടികളിൽ നിന്ന് നിരവധി ആളുകൾ സി.പി.ഐ യിലേക്ക്. ന്യൂനപക്ഷ കോൺഗ്രസ് കൊല്ലം ജില്ല ചെയർമാനും കൊല്ലം ഡി.സി.സി നിർവാഹക സമിതി അംഗവുമായ ഷാ കറുത്തേടത്തിൽ, സി.പി.എം അംഗം കബീർ വടക്കുംതല , ശിവകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് നിരവധിപേർ സി.പി.ഐയിൽ ചേർന്നത്. പന്മന വെറ്റമുക്ക് എഫ്. കെ.എം ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം സി.പി.ഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗം മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്യുകയും പാർട്ടിയിലേക്ക് വന്നവർക്ക് പതാക നൽകി സ്വീകരിക്കുകയും ചെയ്തു. ജില്ലാ എക്സിക്യുട്ടീവ് അംഗം ഐ.ഷിഹാബ്, മണ്ഡലം സെക്രട്ടറി അനിൽപുത്തേഴം, ജില്ലാ കൗൺസിൽ അംഗം ഷാജി എസ്.പള്ളിപ്പാടൻ, മണ്ഡലം അസി.സെക്രട്ടറി വി.ജ്യോതിഷ് കുമാർ എന്നിവർ സംസാരിച്ചു.