akash

കൊല്ലം: കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വീട്ടിൽ അതിക്രമിച്ച് കയറി മോഷണം നടത്തിയ യുവാവ് പിടിയിലായി. നിരവധി മോഷണ കേസുകളിലെ പ്രതിയായ മുണ്ടയ്ക്കൽ കുന്നടി കിഴക്കതിൽ ആകാശാണ് (23, വിഷ്ണു) ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞദിവസം കൊല്ലം മുണ്ടയ്ക്കൽ ഉദയമാർത്താണ്ഡപുരത്തുള്ള വീട്ടിൽ അതിക്രമിച്ച് കയറി പമ്പ് സെറ്റും എ.സിയുടെ കംപ്രസറും, 60 കിലോയോളം തൂക്കം വരുന്ന പിത്തള കമ്പികളും, ഇലക്ട്രിക്ക് വയറുകളും ഉൽപ്പടെ ഏകദേശം 50000 രൂപയുടെ സാധനങ്ങൾ മോഷ്ടിച്ചതിനാണ് പിടിയിലായത്. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഇൻസെക്ടർ പുഷ്പകുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ നിയാസ്, സരിത, സി.പി.ഒമാരായ ഇമ്മാനുവൽ, അജയകുമാർ, സുജിത്ത്, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ മുണ്ടയ്ക്കൽ ഭാഗത്തുള്ള വീട്ടിൽ നിന്ന് പിടികൂടിയത്.