
കൊട്ടാരക്കര: കിഴക്കേത്തെരുവ് പബ്ളിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടന്ന പഞ്ചായത്ത് തല ബാലകലോത്സവം മേലില ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എബി ഷാജി ഉദ്ഘാടനം ചെയ്തു. ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ കുട്ടികളുടെ വിവിധ കലാ മത്സരങ്ങൾ അരങ്ങേറി. വൈകിട്ട് 5ന് നടന്ന പൊതുസമ്മേളനം താലൂക്ക് ലൈബ്രറി പ്രസിഡന്റ് എ.എസ്.ഷാജി ഉദ്ഘാടനം ചെയ്തു.അഡ്വ. സാജൻ കോശി അദ്ധ്യക്ഷനായി. വെട്ടിക്കവല ബ്ളോക്ക് പഞ്ചായത്ത് അംഗം അനു വർഗീസിനെ പബ്ലിക് ലൈബ്രറി പ്രസിഡന്റ് അഡ്വ. മാത്യൂസ്.കെ.ലൂക്ക് ആദരിച്ചു. കലാ മത്സരങ്ങളിൽ വിജയികളായവർക്ക് ജില്ലാ ലൈബ്രറി കൗൺസിൽ അംഗം രാജേന്ദ്രൻ സമ്മാനങ്ങൾ നൽകി.