തൊടിയൂർ: ഗതാഗതത്തിരക്കേറിയ പൊതുമരാമത്ത് റോഡായ കരുനാഗപ്പള്ളി - ശാസ്താംകോട്ട റോഡിലെ കോട്ട വീട്ടിൽ മുക്കിൽ നിന്ന് ആരംഭിച്ച് കല്ലേലിഭാഗം എസ്.എൻ.വി.എൽ.പി.എസ്. ജംഗ്ഷനിൽ ചെന്നു ചേരുന്ന ഒന്നേകാൽ കിലോമീറ്റർ ദൈർഘ്യമുള്ള റോഡിലെ അപകടകരമായ വളവുകൾ തിരിച്ചറിയാൻ സൂചകങ്ങളില്ലാത്തത് നാട്ടുകാരിൽ ആശങ്കയുണ്ടാക്കുന്നു.
അപകട വളവുകളും പ്രശ്നങ്ങളും
- കൂമ്പില്ലാക്കാവ് നാഗരാജ ക്ഷേത്രത്തിന് കിഴക്ക് വശത്തും, നിർദ്ദിഷ്ട ആറാട്ടുപുഴ വേലായുധപ്പണിക്കർ സ്മാരക മന്ദിരത്തിന് സമീപത്തുമാണ് (വാഴാലിൽ കിഴക്ക് വശം) അപകടകരമായ വളവുകളുള്ളത്. ഇവിടങ്ങളിൽ വളവുകൾ തിരിച്ചറിയുന്നതിനുള്ള സിഗ്നലുകളോ സൂചനകളോ നിലവിലില്ല.
- ആറ് വർഷം മുമ്പ് ഈ റോഡ് ബി.എം.ബി.ടി മാതൃകയിൽ ടാറിംഗ് നടത്തിയപ്പോൾ തന്നെ ചെയ്യേണ്ടിയിരുന്ന കാര്യങ്ങൾ ഇന്നോളം ചെയ്യാതിരിക്കുന്നത് പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്.
- കോയിവിള, അരി നെല്ലൂർ, തെക്കുംഭാഗം, തേവലക്കര തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് കെ.എസ്.ആർ.ടി.സി. സർവീസ് ഉൾപ്പെടെ അസംഖ്യം വാഹനങ്ങളാണ് ഈ റോഡിനെ ആശ്രയിക്കുന്നത്.
- മാളിയേക്കൽ മേൽപ്പാലം തുറന്നിട്ടും, മിടുക്കൻ മുക്ക് റെയിൽവേ ഗേറ്റ് തടസമായതിനാൽ ഈ റോഡിലെ തിരക്ക് കുറഞ്ഞില്ല.
റോഡിന്റെ ചില ഭാഗങ്ങൾ തകർന്നു തുടങ്ങിയതിനാൽ അറ്റകുറ്റപ്പണി നടത്തണം. അപകടം പതിയിരിക്കുന്ന വളവുകളിൽ അടിയന്തരമായി സിഗ്നലുകൾ സ്ഥാപിക്കണം.
നാട്ടുകാർ