kspu-
കെ.എസ്.എസ് .പി.എ കരുനാഗപ്പള്ളി മണ്ഡലം സമ്മേളനം സംസ്ഥാന സെക്രട്ടറി എം.സുജയ് ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: കേരളത്തിലെ പെൻഷൻകാരുടെയും സർക്കാർ ജീവനക്കാരുടെയും ശമ്പളം പരിഷ്കരിക്കുന്നതിനുള്ള പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മിഷനെ അടിയന്തരമായി നിയമിക്കണമെന്നും കവർന്നെടുത്ത അവകാശങ്ങളും ആനുകൂല്യങ്ങളും ഉടൻ പുനഃസ്ഥാപിക്കണമെന്നും കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ.) സംസ്ഥാന സെക്രട്ടറി എം.സുജയ് ആവശ്യപ്പെട്ടു. കെ.എസ്.എസ്.പി.എ. കരുനാഗപ്പള്ളി മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലം പ്രസിഡന്റ് എ.നൂർ മുഹമ്മദ് അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് വാര്യത്ത് മോഹൻ കുമാർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എ.എ.റഷീദ് നവാഗതരെ ആദരിച്ചു. സംസ്ഥാന കമ്മിറ്റി ക്ഷണിതാവ് ഡി. ചിദംബരൻ വിവാഹ ജീവിതത്തിൽ 50 വർഷം പിന്നിട്ട ദമ്പതികളെ ആദരിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ.ജി.സുന്ദരേശൻ, കെ.ഷാജഹാൻ, എ.നസീൻ ബീവി, സി.ഗോപിനാഥപ്പണിക്കർ, മാരിയത്ത് ടീച്ചർ, ഇ. അബ്ദുൽസലാം, രാജശേഖരൻ പിള്ള, പി.കെ.രാധാമണി, ബി.അനിൽകുമാർ, ജി.അരവിന്ദഘോഷ് എന്നിവർ സംസാരിച്ചു.പുതിയ ഭാരവാഹികളായി സജീവ് മാമ്പറ (പ്രസിഡന്റ്), രഘു അഷ്ടപദി, രാധാകൃഷ്ണപിള്ള (വൈസ് പ്രസിഡന്റുമാർ), ഉല്ലാസ് കുമാർ (സെക്രട്ടറി), നസീമ, ശിവദാസൻ (ജോയിന്റ് സെക്രട്ടറിമാർ), അനിൽകുമാർ കോടിയാട്ട് (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.