എഴുകോൺ : കൊടും വേനലിന്റെ ചൂടിലും വിയർത്തൊലിക്കാതെ കാക്കകോട്ടൂരിലെ കുരുന്നുകൾക്കിനി ആർത്തുല്ലസിക്കാം. തങ്ങളുടെ അങ്കണവാടി ശീതീകരിച്ചും സ്മാർട്ടാക്കിയും നവീകരിച്ചതിലൂടെയാണ് ഇത്.പാലമുറ്റത്ത് ലക്ഷമിക്കുട്ടി അമ്മയുടെ സ്മാരക മന്ദിരമാണ് അങ്കണവാടി കെട്ടിടം. അങ്കണവാടിയുടെ ഭാഗമായി ഗാന്ധി സ്മാരക ഹാളും ഉണ്ട്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ബിജു ഏബ്രഹാം ഉദ്ഘാടനം നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് മെമ്പർ കെ.ആർ.ഉല്ലാസ് അദ്ധ്യക്ഷനായി. അംഗങ്ങളായ അഡ്വ.രതീഷ് കിളിത്തട്ടിൽ, സെക്രട്ടറി സ്നേഹജ ഗ്ലോറി, ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ രേഖ ഉല്ലാസ്, എസ്.തുളസിഭായിഅമ്മ, മോഹനൻ പിള്ള, സന്തോഷ് കുമാർ, ഒ. ബീന, ഭാസ്കരൻ പിള്ള, ഉഷാകുമാരി.ഒ, പ്രീയ രാജേഷ്, സി.ലേഖ, ഷീജ, അങ്കണവാടി വർക്കർ ബീന, ജലജാമണി, എൻ.ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.