ddd

കൊല്ലം: തദ്ദേശ തി​രഞ്ഞെടുപ്പ് പ്രചാരണത്തിന് സ്ഥാനാർത്ഥികളുടെ ശബ്ദത്തിലുള്ള എ.ഐ വോയ്സ് ക്ളോണിംഗ് തരംഗമാകാനൊരുങ്ങുന്നു. സ്ഥാനാർത്ഥിയുടെ ശബ്ദത്തിലാകും വോട്ടഭ്യർത്ഥന. മുഴുനീള എ.ഐ അനൗൺസ്മെന്റ് തയ്യാറാക്കാൻ സ്ഥാനാർത്ഥിയുടെ ശബ്ദശകലം മതിയാകും. അനൗൺസർമാരെക്കൊണ്ട് സ്റ്റുഡിയോയിൽ റെക്കാഡ് ചെയ്ത ശേഷം സ്ഥാനാർത്ഥിയുടെ ശബ്ദത്തിലേക്ക് മാറ്റി​യെടുക്കുന്നതാണ് ഇതി​ന്റെ ഗുട്ടൻസ്! പ്രിയപ്പെട്ട നടൻമാരുടെയടക്കം ശബ്ദത്തിലും വോട്ടഭ്യർത്ഥിച്ച് അനൗൺസ്മെന്റുകളിറങ്ങും!. സ്ഥാനാർത്ഥിയുടെ ചിത്രം സഹിതം അനൗൺസ്മെന്റ് തയ്യാറാക്കി സോഷ്യൽ മീഡിയയിലൂടെയും വോട്ടർമാരിലെത്തിക്കും.

നിലവിൽ ഒരു അനൗൺസ്മെന്റ് റെക്കാഡ് ചെയ്ത് നൽകുന്നതിന് 1500 രൂപ മുതലാണ് വാങ്ങാറുണ്ട്. എ.ഐ സാങ്കേതിക സംവിധാനത്തോടെ ശബ്ദമാറ്റം വരുത്തുമ്പോൾ ജോലിഭാരവും ചെലവും കൂടും.

സുബിൻ തോമസ്, പത്തനംതിട്ട പുഞ്ചിരി മീഡിയ ലൈവ് ഉടമ