apakadam-

ചവറ: ചവറ- ശാസ്താംകോട്ട പാതയിൽ അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. തേവലക്കര മുള്ളിക്കാല മംഗലത്ത് കിഴക്കതിൽ വീട്ടിൽ അബ്ദുൽ മുത്തലിഫ് (64) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഏട്ടരയോടെ അരിനല്ലൂർ കല്ലുംപുറത്ത് ജംഗ്ഷനിലാണ് അപകടം.

ശാസ്താംകോട്ട ഭാഗത്തേക്ക് പോവുകയായിരുന്ന, മുത്തലിഫും സുഹൃത്ത് രാധാകൃഷ്ണപിള്ളയും സഞ്ചരിച്ച സ്കൂട്ടറിന്റെ ഇടതുഭാഗത്ത്, അതേ ദിശയിൽ കെ.എസ്.ആർ.ടി.സി ബസിനെ ഓവർടേക്ക് ചെയ്ത് വന്ന സ്വകാര്യ ബസ് തട്ടുകയായിരുന്നു. സ്കൂട്ടറിന് പിന്നിലിരിക്കുകയായിരുന്ന അബ്ദുൽ മുത്തലിഫ് ബസിന്റെ അടിയിലേക്ക് തെറിച്ചുവീണു. പിൻ ചക്രം ശരീരത്തിലൂടെ കയറിയിറങ്ങി. ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സ്‌കൂട്ടർ ഓടിച്ചിരുന്ന രാധാകൃഷ്ണപിള്ള നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം കോയിവിള ഫെരീഫുൽ ഇസ്ലാം ജമാഅത്തിൽ

വൈകിട്ടോടെ കബറടക്കി. ഭാര്യ: ഷാഹിദ. മക്കൾ: ബുഷ്റ, മുനീറ, ഷാനു. മരുമക്കൾ: അപ്പു, ഹാഷിം.