പരവൂർ: പരവൂർ നഗരസഭയിൽ സി.ഒ.പി, ടി.എ ആക്ട് 2003 ലംഘനങ്ങൾ നടത്തിയ സ്ഥാപനങ്ങൾക്കെതിരെ കുടുംബാരോഗ്യ കേന്ദ്രം പൊഴിക്കര ഹെൽത്ത് ടീമിന്റെ നേതൃത്വത്തിൽ നടത്തി​യ പരി​ശോധനയി​ൽ 3000 രൂപ വീതം പി​ഴ ഈടാക്കി.പൊതുസ്ഥലങ്ങളിലെ പുകവലി, പുകയിലയുടെ പരസ്യങ്ങൾ, കുട്ടികൾക്ക് പുകയില ഉത്പന്നങ്ങളുടെ വില്പന എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ നിയമ നടപടികൾ തുടർന്നും സ്വീകരിക്കുമെന്ന് പ്രാദേശിക പൊതുജനാരോഗ്യ അധികാരിയായ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. ഗോഡ്ഫ്രെ ലോപ്പസ് അറിയിച്ചു. പരിശോധനയിൽ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീകുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സൂരജ്, എസ്. സുരേഷ് എന്നിവർ പങ്കെടുത്തു.