കൊല്ലം: എസ്.എൻ.ഡി.പി യോഗം ആർ. ശങ്കർ മെമ്മോറിയൽ ചാത്തന്നൂർ യൂണിയന്റെ ആഭിമുഖ്യത്തിൽ ആർ. ശങ്കറുടെ 53-ാമത് ചരമവാർഷിക ദിനം നാളെ ആചരിക്കും. വൈകിട്ട് 3ന് യൂണിയൻ പ്രാർത്ഥന ഹാളിൽ യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്യും. യൂണിയൻ വൈസ് പ്രസിഡന്റ് ഡി.സജീവ് അദ്ധ്യക്ഷത വഹിക്കും. കവിയും പ്രഭാഷകനുമായ ഡോ. തോട്ടം ഭുവനേന്ദ്രൻ നായർ മുഖ്യപ്രഭാഷണം നിർവഹിക്കും. യൂണിയൻ വനിതാസംഘം പ്രസിഡന്റ് ചിത്ര മോഹൻദാസ്, സെക്രട്ടറി ബീന പ്രശാന്ത്, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് അശ്വിൻ അശോക്, സെക്രട്ടറി ആരോമൽ എന്നിവർ സംസാരിക്കും. യൂണിയൻ സെക്രട്ടറി കെ. വിജയകുമാർ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി കെ. നടരാജൻ നന്ദിയും പറയും.