എഴുകോൺ: മുൻ മുഖ്യമന്ത്രിയും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയുമായിരുന്ന ആർ. ശങ്കറിന്റെ 53-ാമത് ചരമവാർഷിക ദിനമായ നാളെ ഗുരുധർമ്മ പ്രചാരണ സംഘം കേന്ദ്ര കമ്മിറ്റി 'വിദ്യാഭ്യാസ സംരക്ഷണ ദിനമായി' ആചരിക്കും. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ വിദ്യാഭ്യാസ സംരക്ഷണ ജാഥകളും സംഘടിപ്പിക്കും. രാവിലെ 8ന് കൊല്ലം ശങ്കേഴ്സ് ആശുപത്രി ഗ്രൗണ്ടിലെ സ്മൃതി മണ്ഡപത്തിൽ എൻ.കെ.പ്രേമചന്ദ്രൻ എം.പി., സംഘം പ്രസിഡന്റ് എഴുകോൺ രാജ് മോഹൻ, സെക്രട്ടറി ബി.സ്വാമിനാഥൻ എന്നിവരുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും ദൈവദശക പ്രാർത്ഥനാ സംഗമവും നടത്തും. ക്ലാപ്പന സുരേഷ് പ്രാർത്ഥന നയിക്കും. തുടർന്ന് 9ന് കൊല്ലം പ്രസ് ക്ലബ് ഹാളിൽ നടക്കുന്ന ആർ.ശങ്കർ ജീവചരിത്ര സെമിനാർ സെക്രട്ടറി ബി.സ്വാമിനാഥൻ ഉദ്ഘാടനം ചെയ്യും. വനിതാ വിഭാഗം കൺവീനർ ശാന്തിനി കുമാരൻ അദ്ധ്യക്ഷനാകും. 10ന് നടക്കുന്ന ആർ. ശങ്കർ ചരമവാർഷിക സമ്മേളനം പി.സി.വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ചെയർമാൻ എഴുകോൺ രാജ്മോഹൻ അദ്ധ്യക്ഷനാകും. ശങ്കറിന്റെ ജന്മഗ്രാമത്തിലേക്കുള്ള വിദ്യാഭ്യാസ സംരക്ഷണ ജാഥ ക്യാപ്ടൻ ശാന്തിനി കുമാരന് പീതപതാക നൽകി ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്യും. എസ്. സുവർണ്ണകുമാർ, ഡി.സി.സി ജനറൽ സെക്രട്ടറി പി. ഹരികുമാർ, ആർ.എസ്.പി. ജില്ലാ സെക്രട്ടറി കെ.എസ്. വേണുഗോപാൽ, കവി ഉണ്ണി പുത്തൂർ, കെ.എൻ. നടരാജൻ ഉഷസ്, ശിവരാജൻ മാന്താനം, ഓടനാവട്ടം ഹരീന്ദ്രൻ, കേരള മഹാസമാജം പ്രസിഡൻ്റ് പട്ടം തുരുത്ത് ബാബു, മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ പാത്തല രാഘവൻ, വർക്കല മോഹൻദാസ്, ശോഭന ആനക്കോട്ടൂർ എന്നിവർ സമ്മേളനത്തിൽ സംസാരിക്കും. എല്ലാ സംഘം പ്രവർത്തകരും പരിപാടിയിൽ പങ്കെടുക്കണമെന്ന് സെക്രട്ടറി ബി. സ്വാമിനാഥൻ അറിയിച്ചു.