കൊട്ടാരക്കര: കുളക്കട വിദ്യാഭ്യാസ ഉപജില്ല സ്കൂൾ കലോത്സവത്തിന് തുടക്കമായി. നാളെ സമാപിക്കും. കുളക്കട ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച കലോത്സവം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രഞ്ജിത് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജീ കടുക്കാല അദ്ധ്യക്ഷനായി. ബ്ളോക്ക് സ്ഥിരം സമിതി അംഗം എ.അജി, ബ്ളോക്ക് പഞ്ചായത്ത് അംഗം എൻ.മോഹനൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സന്ധ്യാ എസ്.നായർ, സാലിമോൾ, ശ്രീജ ഹരികൃഷ്ണൻ, പി.ടി.എ പ്രസിഡന്റ് ആർ.രാജേഷ്, റിസപ്ഷൻ കമ്മിറ്റി ചെയർമാൻ എസ്. സുജിത് കുമാർ തുടങ്ങിയവർ സംസാരിച്ചു. ഉപജില്ലയിലെ 72 സ്കൂളുകളിൽ നിന്നുമായി 4000ത്തോളം വിദ്യാർത്ഥികളാണ്
കലോത്സവ മേളയിൽ പങ്കെടുക്കുന്നത്. നാളെ വൈകിട്ട് 5 മണിയോടെ നടക്കുന്ന സമാപന സമ്മേളനം കൊല്ലം വിദ്യാഭ്യാസ ഉപ ഡയറക്ടർ കെ.എ. ലാൽ ഉദ്ഘാടനം ചെയ്യും. കുളക്കട ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ബി.ബീന അദ്ധ്യക്ഷയാകും. സ്വാഗത സംഘം ജനറൽ കൺവീനർ ഡോ.കെ.ബി.അജിതകുമാരി ആമുഖ പ്രഭാഷണം നടത്തും.