പന്മന: ശ്രീ ബാലഭട്ടാരക വിലാസം സംസ്കൃത ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീമിന്റെ (എൻ.എസ്.എസ്) ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കൊല്ലം ജില്ലാ ആശുപത്രി, പൊലീസ് ഡിപ്പാർട്ട്‌മെന്റ്, അനുബന്ധ രക്തദാന പ്രസ്ഥാനങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്. പി.ടി.എ പ്രസിഡന്റ് അഷിം അലിയാരുടെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.സി.പി.സുധീഷ് കുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് പന്മന മഞ്ചേഷ്, എസ്.എം.സി ചെയർമാൻ കലാമണ്ഡലം പ്രശാന്ത്, പി.ടി.എ കമ്മിറ്റി അംഗങ്ങളായ എം.അജി, റെജില ഷുക്കൂർ, അനീസ അൻസർ, സ്റ്റാഫ് സെക്രട്ടറി വി.പ്രസാദ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എസ്.വിനീത , റീമാ ആഷിം, വോളണ്ടിയർ സെക്രട്ടറിമാരായ ബി.എ.അദ്വൈത് , അഷിഖ അഷിം, ശ്രീമോൻ, അനുപ്രിയ എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ജെ.ടി. ബിന്ദു സ്വാഗതവും സ്കൂൾ ചെയർപേഴ്സൺ താമര എൽ. കൊച്ചയ്യം നന്ദിയും പറഞ്ഞു. ഡോ. ലാലു സുന്ദർ നേതൃത്വം നൽകിയ ക്യാമ്പിൽ രാഷ്ട്രീയ പ്രവർത്തകർ, കായിക താരങ്ങൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റും വിതരണം ചെയ്തു.