seeniyar-
സീനിയർ സിറ്റിസൺ വടക്കേവിള യൂണിറ്റ് രൂപീകരണ യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ചിത്രഭാനു ഉദ്‌ഘാടനം ചെയ്യുന്നു

കൊല്ലം: സീനിയർ സിറ്റിസൺ വടക്കേവിള യൂണിറ്റ് രൂപീകരണ യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ചിത്രഭാനു ഉദ്‌ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് സുരേഷ് കുമാർ, സെക്രട്ടറി സുഭാഷ്, കെ.പി. ശങ്കരൻ കുട്ടി, കെ. വിജയൻ പിള്ള, എ.ജി. രാധാകൃഷ്ണൻ, സി.പി.ഐ കൊല്ലം ഈസ്റ്റ് മണ്ഡലം കമ്മിറ്റി അംഗം ബൈജു എസ്.പട്ടത്താനം, സജി മാടൻ നട തുടങ്ങിയവർ സംസാരിച്ചു. പി.സോമനാഥൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. ഹസീന സലാഹുദ്ദീൻ സ്വാഗതവും ജോളി നന്ദിയും പറഞ്ഞു. 60 വയസ് കഴിഞ്ഞവർക്ക് പ്രതിമാസം 5000 രൂപ പെൻഷൻ നടപ്പിലാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഭാരവാഹികൾ: പി.സോമനാഥൻ പിള്ള (രക്ഷാധികാരി), ഹസീന സലാഹുദ്ദീൻ (പ്രസിഡന്റ്), ശശിധരൻ പിള്ള (സെക്രട്ടറി), ചന്ദ്രബാബു (വൈസ് പ്രസിഡന്റ്), എ.കെ.ഷാമോൻ (ജോ.സെക്രട്ടറി), ജോളി (ട്രഷറർ) എന്നിവരടങ്ങിയ 21 അംഗ കമ്മിറ്റി തിരഞ്ഞെടുത്തു.