
തൊടിയൂർ: മാരാരിത്തോട്ടം ജംഗ്ഷന് കിഴക്കുവശത്ത്, പിന്നാലെ വന്ന കാർ തട്ടി കാൽ നടയാത്രികൻ മരിച്ചു. തെക്കൻ മൈനാഗപ്പള്ളി വിളയിൽ വടക്കതിൽ അശോകനാണ് (65) മരിച്ചത്. തിങ്കളാഴ്ച രാത്രി ഏഴരയോടെ ആയിരുന്നു സംഭവം. ഇദ്ദേഹത്തെ ഉടൻ തന്നെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നിറുത്താതെ പോയ കാർ കരുനാഗപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു.