photo
കരുനാഗപ്പള്ളി ഗവ.എച്ച്.എസ്.എസിൽ കുട്ടികൾ നിർമ്മിച്ച സ്നേഹാരാമം

കരുനാഗപ്പള്ളി: കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി കരുനാഗപ്പള്ളി നഗരസഭ ഐ. ഇ.സി പദ്ധതിയിൽ ഉൾപ്പെടുത്തി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്. എസ് യൂണിറ്റിന്റെയും സ്കൗട്ടിന്റെയും സഹകരണത്തോടെ സ്കൂളിന്റെ മുന്നിലുള്ള മാലിന്യം നിറഞ്ഞ പ്രദേശം വൃത്തിയാക്കി സ്നേഹാരാമം പൂന്തോട്ടം തയ്യാറാക്കി. പൂന്തോട്ടത്തിന്റെ ഉദ്ഘാടനം നഗരസഭാ വൈസ് ചെയർപേഴ്സൺ ഷാഹിന നസീം നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡോ. മീന അദ്ധ്യക്ഷയായി.

നഗരസഭാ സെക്രട്ടറി സന്ദീപ് കുമാർ, നഗരസഭാ അസിസ്റ്റന്റ് എൻജിനീയർ കെ.ബിജു , എസ്.ഡബ്ല്യു.എം. എൻജിനീയർ നന്ദിത ആർ.കൃഷ്ണൻ, ജില്ലാ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിൽ നിന്നുള്ള സോഷ്യൽ കം കമ്മ്യൂണിക്കേഷൻ എക്സ്പേർട്ട് രാജേഷ് പൈ, കമ്മ്യൂണിക്കേഷൻ സ്പെഷ്യലിസ്റ്റ് ബഷീർ അബ്ദുൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.