കരുനാഗപ്പള്ളി: ആർ.ശങ്കറിന്റെ 53-ാം ചരമ വാർഷിക ദിനാചരണം പ്രൗഡ ഗംഭീരമായ ചടങ്ങുകളോടെ എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയനിൽ ആചരിക്കുന്നു. ഇന്ന് രാവിലെ 9 ന് യൂണിയൻ പ്രാർത്ഥനാഹാളിൽ സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം മുൻ മന്ത്രി രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്യും. സി.ആർ.മഹേഷ് എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തും. വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച പ്രതിഭകളെ യോഗത്തിൽ വെച്ച് ആദരിക്കും. കരുനാഗപ്പള്ളി യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ അദ്ധ്യക്ഷനാകും. ചവറ യൂണിയൻ സെക്രട്ടറി കാരയിൽ അനീഷ്, യോഗം ബോർഡ് മെമ്പർമാരായ കെ.പി.രാജൻ, കെ.ആർ.വിദ്യാധരൻ, കെ.ജെ.പ്രസേനൻ, യൂണിയൻ കൗൺസിലർമാരായ ക്ലാപ്പന ഷിബു, അനിൽ ബാലകൃഷ്ണൻ, ടി.ഡി.ശരത്ചന്ദ്രൻ, വിനോദ്കുമാർ, അനിൽ കാരമൂട്ടിൽ, ബിജു കല്ലേലിഭാഗം, കെ.ബി.ശ്രീകുമാർ, വനിതാസംഘം പ്രസിഡന്റ് അംബികാദേവി, സെക്രട്ടറി മധുകുമാരി, പെൺഷണേഴ്സ് ഫോറം പ്രസിഡന്റ് വിശ്വനാഥൻ, എംപ്ലോയിസ് ഫോറം സെക്രട്ടറി അജിത്ത്കുമാർ എന്നിവർ പ്രഭാഷണം നടത്തും. യൂണിയൻ സെക്രട്ടറി എ.സോമരാജൻ സ്വാഗതവും വൈസ് പ്രസിഡന്റ് എസ്.ശോഭനൻ നന്ദിയും പറയും.