ചവറ: നവംബർ 11 മുതൽ 14 വരെ ചവറയിൽ നടക്കുന്ന ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ചവറ ഗവ. എച്ച്.എസ്.എസിൽ നടന്ന ചടങ്ങിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ആയിഷ ആനടിയിലാണ് ലോഗോ പ്രകാശനം നിർവഹിച്ചത്.
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി.കെ. അനിത കലോത്സവ പോസ്റ്റർ പ്രകാശനം ചെയ്തു. കലോത്സവത്തിന്റെ ആവേശം പ്രതിഫലിക്കുന്ന ലോഗോ രൂപകൽപ്പന ചെയ്ത വിഷ്ണു വി.ചവറയെ ചടങ്ങിൽ ആദരിച്ചു.
ചടങ്ങിൽ പബ്ലിസിറ്റി ചെയർമാൻ മല്ലയിൽ അബ്ദുൽ സമദ്, ജനറൽ കൺവീനർ അർച്ചന, ജോയിന്റ് കൺവീനർ എലിസബത്ത് ഉമ്മൻ, പി.ടി.എ പ്രസിഡന്റ് അജന്ത, പി.വത്സ, റോജ മാർക്കോസ്, പബ്ലിസിറ്റി കൺവീനർ രാജ് ലാൽ തോട്ടുവാൽ എന്നിവർ സംസാരിച്ചു.