കൊല്ലം: കൊല്ലം ശ്രീനാരായണ കോളേജ് പൂർവ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ പൂ‌ർവ വിദ്യാർത്ഥി ദിനാഘോഷം ഇന്നു നടക്കും. രാവിലെ 9ന് ആർ.ശങ്കർ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയോടെ പരിപാടികൾ ആരംഭിക്കും. തുടർന്ന് ആർ.ശങ്ക‌ർ സ്മാരക അവാർഡ് സമർപ്പണം, വിവിധ മത്സരങ്ങൾ. നാളെ രാവിലെ മത്സരങ്ങൾ പുനരാരംഭിക്കും. 9ന് രാവിലെ 9ന് കൊല്ലം പൊലീസ് ക്ളബ്ബ് ഹാളിൽ ഗുരു ശിഷ്യ സംഗമം. സമാപന സമ്മേളനം മേയർ ഹണി ബെഞ്ചമിൻ ഉദ്ഘാടനം ചെയ്യും. വിവിധ മേഖലകളിൽ പ്രതിഭകളായ പൂർവ വിദ്യാർത്ഥികളെയും അവരുടെ മക്കളെയും അനുമോദിക്കും. മുതിർന്ന അദ്ധ്യാപകരെയും പൂർവ വിദ്യാർത്ഥികളെയും ആദരിക്കും. മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകുമെന്ന് സെക്രട്ടറി പി.ബാലചന്ദ്രൻ അറിയിച്ചു.