esi
എഴുകോൺ ഇ.എസ്.ഐ ആശുപത്രിയിലെ നവീകരിച്ച വാർഡുകൾ കൊടിക്കുന്നിൽ സുരേഷ് എം.പി.ഉദ്ഘാടനം ചെയ്യുന്നു

എഴുകോൺ : എഴുകോൺ ഇ.എസ്.ഐ ആശുപത്രിയിലെ നവീകരിച്ച വാർഡുകൾ കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. എഴുകോൺ ആശുപത്രി രാജ്യത്തെ മാതൃകാപരമായ ഇ.എസ്.ഐ മെഡിക്കൽ സ്ഥാപനങ്ങളിലൊന്നായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. അഞ്ചരക്കോടിയോളം രൂപയുടെ വികസനപ്രവർത്തനങ്ങൾ സെൻട്രൽ പബ്ലിക് വർക്സ് വകുപ്പ് മുഖേന നടന്നു വരുന്നുണ്ട്. എഴുകോൺ, കൊല്ലം ആശ്രമം ആശുപത്രികളെ നിർദ്ദിഷ്ട ഇ.എസ്.ഐ മെഡിക്കൽ കോളേജിന്റെ ക്യാമ്പസുകളാക്കണമെന്നും കൊടിക്കുന്നിൽ ആവശ്യപ്പെട്ടു.എഴുകോൺ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ബിജു എബ്രഹാം , ഇ.എസ്.ഐ ആശുപത്രി സൂപ്രണ്ട് ഡോ. ബിജു.ആർ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, സി. പി.ഡബ്ല്യു.ഡി, ഇ.എസ്. ഐ കോർപ്പറേഷൻ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.