gghnj
മാകെയർ സെന്റർ സി.ഡി.എസ് തല ഉദ്ഘാടനം ഇടമൺ വി.എച്ച്.എസ്.എസിൽ തെന്മല പഞ്ചായത്ത് പ്രസിഡന്റ് കെ.ശശിധരൻ നിർവഹിക്കുന്നു.

പുനലൂർ: തദ്ദേശസ്വയംഭരണ വകുപ്പിന്റെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും കുടുംബശ്രീ മിഷന്റെയും സംയുക്ത പദ്ധതിയായ മാകെയർ സെന്റർ സി.ഡി.എസ് തല ഉദ്ഘാടനം ഇടമൺ വി.എച്ച്.എസ്.എസിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ശശിധരൻ ഉദ്ഘാടനം ചെയ്തു .സി.ഡി.എസ്ചെയർപേഴ്സൺ എസ്.എൽ. വത്സല അദ്ധ്യക്ഷയായി. സ്കൂൾ മാനേജർ വേണു, എച്ച്.എം. ജയവേണു, പ്രിൻസിപ്പൽ ബിജി, പി.ടി.എ പ്രസിഡന്റ്‌ ഷൈലി സതീശൻ, അദ്ധ്യാപകർ, ബ്ലോക്ക് കോഡിനേറ്റർ ഇന്ദുലേഖ,കമ്മ്യൂണിറ്റി കൗൺസിലർ റസീന, അക്കൗണ്ടന്റ് രാജലക്ഷ്മി, എന്നിവർ സംസാരിച്ചു. സി.ഡി.എസ് അംഗം സിന്ധു സ്വാഗതവും സെക്രട്ടറി എസ്. കല നന്ദിയും പറഞ്ഞു.