കൊല്ലം: വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച വനിതകളെ ആദരിക്കാൻ നൽക്കുന്ന വനിതാരത്‌ന പുരസ്‌കാരത്തിന് നോമിനേഷൻ ക്ഷണിച്ചു. സാമൂഹിക സേവനം, കായികരംഗം, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച വനിത, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം, വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വനിത, കലാരംഗം എന്നീ മേഖലകളാണ് അവാർഡിനായി പരിഗണിക്കുന്നത്. നോമിനേറ്റ് ചെയ്യുന്ന വ്യക്തി ജീവിച്ചിരിക്കുന്ന ആളായിരിക്കണം. കഴിഞ്ഞ അഞ്ച് വർഷങ്കിലും പ്രസ്തുത മേഖലയിൽ പ്രവർത്തിച്ചിരിക്കണം. വ്യക്തികൾ, സ്ഥാപനങ്ങൾ, സംഘടനകൾ മുഖേന നോമിനേഷനും വിവരങ്ങളും (മേഖല വിശദീകരിക്കുന്ന രേഖകൾ, പുസ്തകങ്ങൾ, സി.ഡികൾ, ചിത്രങ്ങൾ, പത്രക്കുറിപ്പുകൾ) എന്നി​വ ഡിസംബർ 15 നകം ജില്ലാ വനിത ശിശു വികസന ഓഫീസർക്ക് സമർപ്പിക്കണം. ഫോൺ: 0474 2992809.