കിഴക്കേ കല്ലട: ഗ്രാമ പഞ്ചായത്തിൽ എം.സി.എഫിന് വേണ്ടി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും ഹരിത കർമ്മസേനയ്ക്ക് വേണ്ടി വാങ്ങിയ വാഹനത്തിന്റെ കൈമാറ്റവും പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. ലാലി നിർവഹിച്ചു. വൈസ് പ്രസിഡന്റ് രാജു ലോറൻസ് അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകര്യ സമിതി ചെയർമാൻ സുനിൽകുമാർ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് അംഗങ്ങളായ ശ്രീരാഗ് മഠത്തിൽ, മായാദേവി, ഉമാദേവിയമ്മ, രതീഷ്, അമ്പിളി ശങ്കർ, പഞ്ചായത്ത് സെക്രട്ടറി എ.കബീർദാസ്, അസി. സെക്രട്ടറി ജി. ശങ്കരൻകുട്ടി, സൂപ്രണ്ട് അൻസർ, വി.ഇ.ഒ.മാരായ അൽസുമയ്യ, വിനീത, സി.ഡി.എസ് ചെയർപേഴ്സൺ രശ്മി, കൺസോർഷ്യം പ്രസിഡന്റ് വത്സല, സെക്രട്ടറി ജയലത, സദൻ, രജിത് റസ്കിൻ എന്നിവർ സംസാരിച്ചു.