കൊല്ലം: കൊല്ലം കോർപ്പറേഷനിൽ ആർ.എസ്.പി മത്സരിക്കുന്ന 11 സീറ്റുകളിൽ പത്തിടത്തെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ആർ.എസ്.പി നേരത്തെ മത്സരിച്ചിരുന്ന തേവള്ളിക്ക് പകരം മറ്റെതെങ്കിലും സീറ്റിനു വേണ്ടി കോൺഗ്രസുമായി ഉഭയകക്ഷി ചർച്ച പുരോഗമിക്കുകയാണ്.
തേവള്ളിക്ക് പകരം കച്ചേരി നൽകാമെന്ന് കോൺഗ്രസ് പറഞ്ഞെങ്കിലും ആർ.എസ്.പിക്ക് താത്പര്യമില്ലായിരുന്നു. തുടർന്ന് വാളത്തുംഗൽ, പാൽക്കുളങ്ങര, കോളേജ് ഡിവിഷൻ എന്നിവയിലൊന്ന് ആവശ്യപ്പെട്ടു. ഇതിൽ വാളത്തുംഗൽ സീറ്റ് നൽകാൻ ഇന്നലെ പ്രാഥമിക ധാരണയായി. ഈ സീറ്റിലെ സ്ഥാനാർത്ഥിയെ രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കും. ഇന്നലെ ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം എൻ.കെ. പ്രേമചന്ദ്രൻ എം.പി, മുൻ സംസ്ഥാന സെക്രട്ടറി എ.എ. അസീസ് എന്നിവർ ചേർന്നാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്. ജില്ലാ സെക്രട്ടറി കെ.എസ്. വേണുഗോപാൽ, ടി.സി. വിജയൻ, ഇടവനശ്ശേരി സുരേന്ദ്രൻ, യു.ഡി.എഫ് കൺവീനർ ജി. രാജേന്ദ്രപ്രസാദ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
ആർ.എസ്.പി സ്ഥാനാർത്ഥികളും ഡിവിഷനുകളും
ശക്തികുളങ്ങര- രേഖ ഉണ്ണി മീനത്തു ചേരി- ദീപു ഗംഗാധരൻ അഞ്ചാലുംമുട്- അഡ്വ. എം.എസ്. ഗോപകുമാർ മതിലിൽ- എൽ. സെബാസ്റ്റ്യൻ ആശ്രാമം- ജി. മണികണ്ഠൻ മങ്ങാട്- ബി. ജലജ ചാത്തിനാംകുളം- എസ്. ശിവകുമാർ പള്ളിമുക്ക്- ഷൈമ ഇരവിപുരം- ലിജി മോഹൻ കന്നിമേൽ- തച്ചേഴത്ത് വേണുഗോപാൽ