കൊല്ലം: ജില്ല സ്പോർട്ട്സ് കൗൺസിൽ പ്രസിഡന്റായി തി​രഞ്ഞെടുക്കപ്പെട്ട എക്സ്. ഏണസ്റ്റിനും വൈസ് പ്രസിഡന്റ് കെ. രാധാകൃഷ്ണനും ക്വയിലോൺ അത്‌ലറ്റിക് ക്ലബ്ബ് സ്വീകരണം നൽകി. ക്യു.എ.സി ഹാളിൽ ചേർന്ന യോഗത്തിൽ കെ. അനിൽകുമാർ അമ്പലക്കര അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപൻ ഉദ്ഘാടനം ചെയ്തു. ക്യു.എ.സി സെക്രട്ടറി ജി. രാജ് മോഹൻ, കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.കെ. സവാദ്, സഞ്ജീവ് സോമരാജൻ, കെ.എം. പ്രദീപ്, ആൻഡ്രൂ ജോർജ്ജ്, ഡി. രാജീവ് എന്നിവർ സംസാരി​ച്ചു. എക്സ്. ഏണസ്റ്റും കെ. രാധാകൃഷ്ണനും മറുപടി പ്രസംഗം നടത്തി. കൊല്ലത്തെ വിവിധ കായിക സംഘടനാ ഭാരവാഹികളും കായിക താരങ്ങളും പൗരപ്രമുഖരും പങ്കെടുത്തു.