കൊല്ലം: തിരുവനന്തപുരം മെഡി. ആശുപത്രിയിലെ അനാസ്ഥയിൽ ചവറ സ്വദേശിയായ ഓട്ടോ ഡ്രൈവർ വേണു മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ചവറയിൽ യു.ഡി.എഫ് പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു.

രാവിലെ പതിനൊന്നരയോടെ മന്ത്രി വീണ ജോർജ്ജിന്റെ ചിത്രവുമായി ഇടപ്പള്ളിക്കോട്ട ജംഗ്ഷനിലാണ് ദേശീയപാത ഉപരോധിച്ചത്. സമരം അര മണിക്കൂർ പിന്നിട്ടതോടെ പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. യു.ഡി.എഫ് നേതാക്കളായ അൻവർ കാട്ടിൽ, ജയകുമാർ, സന്തോഷ് തുപ്പാശ്ശേരി, യൂസുഫ് കുഞ്ഞ്, സി.പി. സുധീഷ് കുമാർ, താജ് പോരൂക്കര, സി. ഉണ്ണിക്കൃഷ്ണൻ, അനൂപ് പട്ടത്താനം, ഷംല നൗഷാദ്, പൊന്മന നിഷാന്ത് എന്നിവർ നേതൃത്വം നൽകി.