z

കൊല്ലം: കേന്ദ്ര മാനവവികസന മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ദേശീയ വികസന ഏജൻസിയുടെ ഭാഗമായ ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്കാരത്തിനും പ്രശംസാപത്രത്തിനും കൊല്ലം മൺറോത്തുരുത്ത് സ്വദേശി ഡി. ജയചന്ദ്രൻ (ഉല്ലാസ്) അർഹനായി. സാഹിത്യ, സാംസ്കാരിക മേഖലയിലെയും ആതുര സേവന രംഗത്തെയും മികച്ച പ്രവർത്തനങ്ങളാണ് പരിഗണിച്ചത്. 12 ന് ഉച്ചയ്ക്ക് 2ന് തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിനു സമീപത്തെ സദ്ഭാവന ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഭാരത് സേവക് സമാജ് ദേശീയ ചെയർമാൻ ഡോ.ബി.എസ്. ബാലചന്ദ്രൻ അവാർഡും പ്രശംസ പത്രവും ഏറ്റുവാങ്ങും.