photo
എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര യൂണിയന്റെ നേതൃത്വത്തിൽ യൂണിയൻ ആസ്ഥാനത്തിന് മുന്നിൽ നടന്ന ആർ.ശങ്കർ അനുസ്മരണ സമ്മേളനത്തിന്റെ ഭാഗമായി ശങ്കർ പ്രതിമയ്ക്ക് മുന്നിൽ കൊടിക്കുന്നിൽ സുരേഷ് എം.പി ദീപം തെളിക്കുന്നു. യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ, മുൻ യൂണിയൻ സെക്രട്ടറി ജി.വിശ്വംഭരൻ, ബോർഡ് മെമ്പർ പി.സജീവ് ബാബു, യൂണിയൻ കൗൺസിലർമാർ എന്നിവർ സമീപം

കൊട്ടാരക്കര: ശ്രീനാരായണ ഗുരുദേവന്റെ ദർശനത്തെ പ്രായോഗികാടിസ്ഥാനത്തിൽ നടപ്പാക്കിയ അസാധാരണ വ്യക്തിത്വമായിരുന്നു ആർ.ശങ്കറെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി പ്രസ്താവിച്ചു. എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര യൂണിയന്റെ നേതൃത്വത്തിൽ യൂണിയൻ ആസ്ഥാനത്ത് സംഘടിപ്പിച്ച ആർ.ശങ്കറിന്റെ 53ാം ചരമവാർഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ അദ്ധ്യക്ഷനായി. മുൻ യൂണിയൻ സെക്രട്ടറിയും നിയുക്ത ബോർഡ് മെമ്പറുമായ ജി.വിശ്വംഭരൻ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി അഡ്വ.എൻ.രവീന്ദ്രൻ, ബോർഡ് മെമ്പർ അഡ്വ.പി.സജീവ് ബാബു, യൂണിയൻ കൗൺസിലർമാരായ ആർ.വരദരാജൻ, ജെ.അംബുജാക്ഷൻ, ഡോ.ബി.ബാഹുലേയൻ, കെ.രാധാകൃഷ്ണൻ, കെ.രമണൻ, ടി.വി.മോഹനൻ, എസ്.ബൈജു, വനിതാസംഘം യൂണിയൻ ചെയർപേഴ്സൺ ജെ.ഹേമലത, കൺവീനർ ഡോ.സബീന വാസുദേവൻ, സി.ശശിധരൻ, വി.ഹരൻകുമാർ എന്നിവർ സംസാരിച്ചു. യൂണിയൻ- ശാഖ- പോഷക സംഘടനാ ഭാരവാഹികൾ നേതൃത്വം നൽകി.