fiag
ചവറ ഉപജില്ല കലോത്സവ വണ്ടിയുടെ ഫ്ലാഗ് ഒഫ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരിയും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി.കെ.അനിതയും ചേർന്ന് നിർവഹിക്കുന്നു

ചവറ: ഉപജില്ലാ കലോത്സവത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി ട്രോഫി വണ്ടി യാത്ര തുടങ്ങി. വിവിധ സ്കൂളുകളിൽ നിന്ന് ട്രോഫി സ്വീകരിക്കുകയും കലോത്സവത്തിന്റെ പരസ്യ പ്രചരണവുമാണ് യാത്രയുടെ ലക്ഷ്യം. കലോത്സവ വണ്ടിയുടെ ഫ്ലാഗ് ഒഫ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരിയും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി.കെ.അനിതയുടെയും ചേർന്ന് നിർവഹിച്ചു. ജനറൽ കൺവീനർ അർച്ചന, ജോയിന്റ് കൺവീനർ എലിസബത്ത് ഉമ്മൻ, പി.ടി.എ പ്രസിഡന്റ് അജന്ത, പ്രിൻസി റീന തോമസ്, ട്രോഫി കമ്മിറ്റി കൺവീനർ പി.വത്സ, റോജ മാർക്കോസ്, രാജ് ലാൽ തോട്ടുവാൽ എന്നിവർ നേതൃതം നൽകി.