chavara-

ചവറ: കഴിഞ്ഞ പത്ത് വർഷത്തെ എൽ.ഡി.എഫ് ഭരണത്തിൽ തകർച്ചയെ നേരിടുന്ന കെ.എം.എം.എല്ലിനെ, പ്രൊഡക്ഷൻ കപ്പാസിറ്റി കൂട്ടി കോസ്റ്റ് കുറയ്ക്കുകയെന്ന ആവശ്യം ഉന്നയിച്ച് യു.ടി.യു.സിയുടെ നേതൃത്വത്തിൽ കമ്പനി പടിക്കൽ ധർണ നടത്തി. യൂണിയൻ പ്രസിഡന്റ് എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് എ.എം.സാലി അദ്ധ്യക്ഷനായി. യൂണിയൻ ജനറൽ സെക്രട്ടറി മനോജ് മോൻ, പാർട്ടി നേതാക്കളായ അഡ്വ. സി.പി.സുധീഷ് കുമാർ, അഡ്വ. ജസ്റ്റിൻ ജോൺ, വാഴയിൽ അസീസ്, വി.എൻ.രാജു, സുരാജ്, സാലു, വിമൽ കുമാർ, ദിനേശ് മോഹൻ, രതീഷ്, സുനിൽ, സിറാജ്, സുധീർ, സന്തോഷ് ഇടയിലമുറി താജ്, ചന്ദ്രശേഖരൻ പോരൂക്കര തുടങ്ങിയവർ സംസാരിച്ചു.