kunnatho-
കുന്നത്തൂർ യൂണിയനിൽ നടന്ന ആർ.ശങ്കർ അനുസ്മരണം യൂണിയൻ സെക്രട്ടറി ഇൻ ചാർജ് ശ്രീ റാം മനോജ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം : മുൻ കേരള മുഖ്യമന്ത്രിയും എസ്.എൻ.ഡി.പി യോഗം മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന മഹാനായ ആർ. ശങ്കറിന്റെ അനുസ്മരണം കുന്നത്തൂർ യൂണിയനിൽ സമുചിതമായി ആചരിച്ചു. യൂണിയനിൽ നടന്ന അനുസ്മരണ ചടങ്ങ് യൂണിയൻ സെക്രട്ടറി ഇൻ ചാർജ് ശ്രീ റാം മനോജ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ യൂണിയൻ കൗൺസിൽ അംഗം നെടിയവിള സജീവൻ, പഞ്ചായത്ത് കമ്മിറ്റി അംഗം സുഗതൻ, യൂണിയൻ കമ്മിറ്റി അംഗങ്ങളായ സുധാകരൻ, സുരേഷ് ബാബു, ശാസ്താംകോട്ട ശാഖ സെക്രട്ടറി എസ്. ദിപു, ഓഫീസ് സ്റ്റാഫ് സാനു പ്രതാപ്, മഞ്ജുഷ, സതി എന്നിവർ പങ്കെടുത്തു.