പടിഞ്ഞാറെ കല്ലട: ഇരട്ട സഹോദരങ്ങൾ അടക്കം ഒരു കുടുംബത്തിലെ മൂന്നുപേർ മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം കൈവരിച്ചതിന്റെ സന്തോഷത്തിലാണ് പടിഞ്ഞാറെ കല്ലട പട്ടകടവ് പരിശവിള കുടുംബം. ഇരട്ട സഹോദരങ്ങളായ നവീൻ സജീവും നെവിൻ സജീവും ബാംഗ്ലൂരിലെ ആദിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫാർമസി എഡ്യുക്കേഷൻ ആൻഡ് റിസർച്ചിൽ നിന്ന് ഡോക്ടർ ഒഫ് ഫാർമസി (ഫാംഡി) പൂർത്തിയാക്കിയപ്പോൾ, സഹോദരി നവ്യ സജീവ് യൂണിവേഴ്സിറ്റി ഒഫ് നോർത്തേൺ ഫിലിപ്പീൻസിൽ നിന്ന് എം.ബി.ബി.എസ് വിജയം കരസ്ഥമാക്കി. സെക്രട്ടേറിയേറ്റ് ജീവനക്കാരനും കേരള സെക്രട്ടേറിയേറ്റ് അസോസിയേഷൻ സെക്രട്ടറിയുമായ സജീവ് പരിശവിളയും ചവറ ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപികയും കെ.പി.എസ്.ടി.എ ചവറ സബ്ജില്ല സെക്രട്ടറിയുമായ റോജ സജീവുമാണ് ഇവരുടെ മാതാപിതാക്കൾ.