photo-
ഷൺമുഖ വിലാസം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ആർ.ശങ്കർ അനുസ്മരണം മുൻ മന്ത്രി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: ക്ലാപ്പന ഷൺമുഖ വിലാസം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന മുൻ മുഖ്യമന്ത്രി ആർ.ശങ്കർ അനുസ്മരണം മന്ത്രി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് ക്ലാപ്പന ഷിബുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി എ. സോമരാജൻ ഭദ്രദീപം തെളിച്ചു. യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ, വൈസ് പ്രസിഡന്റ് എസ്. ശോഭനൻ, എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.പ്രിൻസിപ്പൽ എസ്. ഷീജ, ഹെഡ് മാസ്റ്റർ സജികുമാർ, പി.ടി.എ പ്രസിഡന്റ് എബിമോൻ എന്നിവർ സംസാരിച്ചു. സ്കൂൾ മാനേജർ എസ്. ജയചന്ദ്രൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ആർ. രതീഷ് നന്ദിയും പറഞ്ഞു.