ccc
എസ്.എൻ.ഡി.പി യോഗം കടയ്ക്കൽ യൂണിയന്റെ നേതൃത്വത്തിൽ നടന്ന ആർ. ശങ്കർ അനുസ്മരണം കൗൺസിലർ പച്ചയിൽ സന്ദീപ് ഉദ്ഘാടനം ചെയ്യുന്നു

കടയ്ക്കൽ : എസ്.എൻ.ഡി.പി യോഗം കടയ്ക്കൽ യൂണിയന്റെ നേതൃത്വത്തിൽ ആർ. ശങ്കർ അനുസ്മരണം നടത്തി. യോഗം കൗൺസിലർ പച്ചയിൽ സന്ദീപ് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ്‌ ഡി.ചന്ദ്രബോസ് അദ്ധ്യക്ഷനായി. കെ.പ്രേം രാജ്, പാങ്ങലുകാട് ശശിധരൻ, എസ്.വിജയൻ, വി.അമ്പിളിദാസ്, കെ .എം. മാധുരി, എം.കെ.വിജയമ്മ, സുധർമ്മ കുമാരി, നിജി രാജേഷ്, കെ.ശ്രീധരൻ, കെ.എസ്.അനിൽകുമാർ എന്നിവർ സംസാരിച്ചു.