പുനലൂർ: എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയന്റെ നേതൃത്വത്തിൽ ആർ.ശങ്കറിന്റെ 53-ാം മത് അനുസ്മരണ സമ്മേളനം നടന്നു.യൂണിയൻ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ പ്രസ്ഥാനങ്ങളിലെ പുതുതലമുറയ്ക്ക് എന്നും മഹാനായ ആർ.ശങ്കർ ആവേശമാണെന്ന് ടി.കെ. സുന്ദരേശൻ പറഞ്ഞു. യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ് ചടങ്ങിൽ സ്വാഗതം പറഞ്ഞു. സമ്മേളനത്തിൽ റാങ്ക് ജേതാക്കളെയും കേന്ദ്ര-സംസ്ഥാന സർക്കാർ സർവീസുകളിൽ ജോലി ലഭിച്ചവരെ ആദരിക്കൽ ചടങ്ങും നടന്നു.
വൈസ് പ്രസിഡന്റ് എ.ജെ. പ്രതീപ് , യൂണിയൻ കൗൺസിലർമാരായ എസ്.സദാനന്ദൻ , കെ.വി. സുഭാഷ് ബാബു , അടുക്കളമൂല ബി ശശിധരൻ , എബി കൈരളി , സന്തോഷ് ജി നാഥ്, വനിതാ സംഘം വൈസ് പ്രസിഡൻറ് ഉദയകുമാരി ഉദയൻ , സെക്രട്ടറി ഓമന പുഷ്പാംഗദൻ , പ്രാർത്ഥന സമിതി പ്രസിഡന്റ് ലതിക സുദർശനൻ എന്നിവർ സംസാരിച്ചു. യോഗം ഡയറക്ടർ ബോർഡ് അംഗം എൻ.സതീഷ് കുമാർ നന്ദി പറഞ്ഞു.