cc
പുത്തൂർ ആർ ശങ്കർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കൊല്ലം ആർ. ശങ്കർ സ്മൃതി മണ്ഡപത്തിൻ ഫൗണ്ടേഷൻ ചെയർമാൻ ആർ.ഭാനു പുഷ്പചക്രം സമർപ്പിക്കുന്നു

കൊട്ടാരക്കര: പുത്തൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ആർ. ശങ്കർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ മഹാനായ ആർ. ശങ്കറിന്റെ 53ാം ചരമ വാർഷിക ദിനം സമുചിതമായി ആചരിച്ചു. ആർ. ശങ്കറിന്റെ ജന്മഗ്രാമമായ പാങ്ങോട് നിന്ന് ആരംഭിച്ച ദീപശിഖാ റാലിക്ക് പുത്തൂർ ടൗണിലെ ഫൗണ്ടേഷൻ അങ്കണത്തിൽ സ്വീകരണം നൽകി. തുടർന്ന് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന ശങ്കർ സ്മൃതി മണ്ഡപത്തിൽ പുഷ്പചക്രം സമർപ്പിക്കുകയും പുഷ്പാർച്ചന നടത്തുകയും ചെയ്തു. ഫൗണ്ടേഷൻ ചെയർമാൻ ആർ. ഭാനു, ജനറൽ സെക്രട്ടറി അഡ്വ. കെ. സത്യപാലൻ കോട്ടാത്തല, അസി. സെക്രട്ടറി വസന്തകുമാർ കല്ലുമ്പുറം, വൈ. ഉല്ലാസ് പാങ്ങോട് തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഉച്ചയ്ക്ക് 3ന് പുത്തൂരിലെ ഫൗണ്ടേഷൻ ഹാളിൽ നടന്ന അനുസ്മരണ സമ്മേളനം വൈസ് ചെയർമാൻ മനോഹരൻ പവിത്രേശ്വരം ഉദ്ഘാടനം ചെയ്തു. ആർ. ഭാനു അദ്ധ്യക്ഷനായി. അഡ്വ.കെ.സത്യപാലൻ, ഡോ.സുരേഷ്കുമാർ, പാങ്ങോട് സുരേഷ് കുമാർ, പുത്തൂർ അനിൽകുമാർ, ഡോ.ബി.ബാഹുലേയൻ, വൈ. ഉല്ലാസ്, വേണു, പുത്തൂർ ജയൻ, എസ്.എൻ. പുരം സുധർമ്മൻ തുടങ്ങിയവർ സംസാരിച്ചു. വസന്തൻ കല്ലുമ്പുറം നന്ദി പറഞ്ഞു.