കൊല്ലം : തളവൂർക്കോണം സി.എം.എ ജംഗ്ഷനിൽ എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് മിനി ഹൈമാസ്റ്റ് ലൈറ്റിന് തുക അനുവദിച്ച കൊടിക്കുന്നിൽ സുരേഷ് എം.പിക്ക് സി.എം.എ ക്ലബ് സ്വീകരണം നൽകി.
സി.എം.എ പ്രസിഡന്റ് അനൂപ്. കെ. രാജ് അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ആർ. ശിവപ്രസാദ്, റിട്ട.ജോ. ഡയറക്ടർ ജെ.വിജയകുമാർ എന്നിവർ ചേർന്ന് ഹാരമണിയിച്ചു. കോൺഗ്രസ് കരീപ്ര മണ്ഡലം പ്രസിഡന്റ് ബിനു കോശി , നെടുമൺകാവ് മണ്ഡലം പ്രസിഡന്റ് കുട്ടൻപിള്ള, സോമരാജൻ,ടി.എസ്.ബിന്ദു , രാജീവ് ലിജോ എന്നിവർ സംസാരിച്ചു.തളവൂർക്കോണം മുൻ വാർഡ് മെമ്പർ സി.വിജയകുമാർ സ്വാഗതം പറഞ്ഞു. അപകടങ്ങൾ പതിവായ ജംഗ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റ് അനുവദിച്ച എം.പിയെ പ്രദേശവാസികൾ അഭിനന്ദിച്ചു.