ns-
ഐ.എച്ച്.സി.ഒ ഡയറക്ടർ ബോർഡംഗമായി തി​രഞ്ഞെടുക്കപ്പെട്ട എൻ.എസ് സഹകരണ ആശുപത്രി പ്രസിഡന്റ് പി. രാജേന്ദ്രനെ കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) സംസ്ഥാന ജനറൽ സെക്രട്ടറി എൻ.കെ. രാമചന്ദ്രൻ ഉപഹാരം നൽകി ആദരിക്കുന്നു

കൊല്ലം: ഇന്റർനാഷണൽ ഹെൽത്ത് കോ-ഓപ്പറേറ്റീവ് ഓർഗനൈസേഷൻ (ഐ.എച്ച്.സി.ഒ) ഡയറക്ടർ ബോർഡംഗമായി തി​രഞ്ഞെടുക്കപ്പെട്ട എൻ.എസ് സഹകരണ ആശുപത്രി പ്രസിഡന്റ് പി.രാജേന്ദ്രനെ കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ ജീവനക്കാർ ആദരിച്ചു. ഏഷ്യ-പസഫിക് റീജിയനെ പ്രതിനിധീകരിച്ച് ഇന്ത്യയിൽ നിന്നു തി​രഞ്ഞെടുക്കപ്പെട്ട ആദ്യ സഹകാരിയാണ് പി.രാജേന്ദ്രൻ. വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ ആരോഗ്യ മുൻഗണനാക്രമം നിശ്ചയിക്കുന്നതിലടക്കം പ്രധാന പങ്ക് വഹിക്കുന്ന ആഗോള ആരോഗ്യ സഹകരണ സഖ്യമാണ് ഐ.എച്ച്.സി.ഒ. ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എൻ.കെ. രാമചന്ദ്രൻ ഉപഹാരം നൽകി ആദരിച്ചു. ആശുപത്രി വൈസ് പ്രസിഡന്റ് എ. മാധവൻപിള്ള, യൂണിയൻ സംസ്ഥാന സെക്രട്ടറി പി. ഷിബു, ജില്ലാ സെക്രട്ടറി കെ.എൻ. അനിൽ കുമാർ, ട്രഷറർ ആർ. വർഷ, ജില്ലാ ഭാരവാഹികളായ വി. സത്യൻ, ജെ. ജിജിരാജ് , ആർ. അനുരൂപ്, ജെ. ബിജുകുമാർ, കെ.എസ്. അഭിലാഷ് എന്നിവർ സംസാരിച്ചു.