
കൊല്ലം: ശ്രീനാരായണ കോളേജുകളുടെ സ്ഥാപക നേതാവായ ആർ.ശങ്കറിന്റെ 53-ാം ചരമവാർഷിക ദിനാചരണവും അനുസ്മരണവും കൊല്ലം ശ്രീനാരായണ കോളേജിൽ സമുചിതമായി സംഘടിപ്പിച്ചു. മഹാനായ ആർ.ശങ്കറിനെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രദർശനം, അനുസ്മരണ സമ്മേളനം, 'ഇന്നലെകളിലെ ശങ്കർ ഇന്നിന്റെയും 'ഫോട്ടോ പ്രദർശനം, വിവിധ മത്സരങ്ങൾ എന്നിവ നടന്നു.
ആർ.ശങ്കർ ഡോക്യുമെന്ററിയുടെ പ്രദർശനോദ്ഘാടനം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിച്ചു. കോളേജിൽ പുതുതായി നിർമ്മിച്ച നടപ്പാതയുടെ സമർപ്പണവും അദ്ദേഹം നടത്തി. തുടർന്ന് കോളേജ് പ്രിൻസിപ്പൽ ഡോ.എസ്. ലൈജുവിന്റെ അദ്ധ്യക്ഷതയിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം എൻ.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി.ജയദേവൻ ഉദ്ഘാടനം ചെയ്തു. അടൂർ പ്രകാശ് എം.പി, എം.നൗഷാദ് എം.എൽ.എ എന്നിവർ സംസാരിച്ചു. ഡോ. എസ്.വി.മനോജ്, ഡോ. ഡിധില ദേവദത്തൻ, ഡോ. എസ്.ശങ്കർ, ഡോ. ആർ.ഇന്ദു, ഡോ. ബി.രാധിക എന്നിവർ സംസാരിച്ചു.